Tuesday, 4 March 2014

വിശ്വസിച്ചീടുവതെങ്ങിനെ ?

വിസ്മയമീവിധം കാട്ടുന്ന വിശ്വത്തെ
വിശ്വസിച്ചീടുവതെങ്ങിനെ ഞാന്‍ ?
വിശ്വരൂപത്തിലെന്‍ മുന്നിലായ് കാണ്മതും
വിശ്വേശ, നീ തന്നെയെന്നറിഞ്ഞീടിലും

വിശ്വമായ് മുന്നില്‍ വന്നെന്നെ മയക്കാതെ
വിശ്വേശ, സത്യസ്വരൂപമായെത്തുക
വിശ്വസിക്കില്ല ഞാന്‍ കാണുമീ വിശ്വത്തില്‍
വിശ്വസിച്ചീടാവതല്ലിതു മായയാം

നശ്വരമാമൊരു വാഴ്വിതില്‍ കാണ്മതി-
ലൊക്കെയും നശ്വരമാണെന്നറിയുന്നു
വിശ്വേശ, നിന്‍ കൃപയല്ലാതെയെന്തു താന്‍
വിശ്വസിച്ചീടാവതായുള്ളു വാഴ്വിതില്‍ ?

No comments:

Post a Comment