അചലമാം നിന്നരികിലണയുവാനുയരുന്നു-
ണ്ടനവധി മോഹത്തിന്‍ തിരകളെന്നില്‍
അകലെയായ് കാണ്മു നീയെങ്കിലുമകതാരി-
ലലയടിച്ചാര്‍ പ്പതുണ്ടെന്റെ മോഹം
അകലെയല്ലകമേയും കണ്ടിടാമചലമാം
പൊരുളായി നീയെന്നതോര്‍ത്തിടാതെ
അലയടിച്ചുയരുന്നതെന്തിതെന്‍ മാനസ-
മകമേ മിഴിയെത്തിടാത്തതെന്തേ ?
No comments:
Post a Comment