Tuesday, 23 July 2013

നുറുങ്ങുകള്‍

ആഴിപരപ്പിലെയാഴത്തിലെങ്ങോപോയ്
മുങ്ങുമൊടുവിലെന്നാകിലും
മാനത്തുവന്നുദിയ്ക്കാതെയിരിയ്ക്കുമോ
പുത്തന്‍പുലരിയായ് സൂര്യനെന്നും ?

കാര്‍മുകിലില്ലാത്തമാനത്തുകാണുമോ
ഏഴഴകുള്ളോരുമാരിവില്ല് ?
നോവറിയാത്തൊരുനെഞ്ചിലുയരുമോ
മാധുര്യമേറുമാവേണുഗാനം ?

ഇന്നുപൊഴിയുന്നകണ്ണീരെടുത്തിട്ടു
കാണാചിപ്പിയൊളിച്ചുവെച്ചു
കാലമാം കാരുണ്യരൂപനവന്‍
മുത്തൊന്നുതീര്‍ക്കാനൊരുങ്ങയാകാം?

ഞാനുമെന്റെയെന്നമ്മട്ടുവിഭക്തികളേഴും
നിനച്ചാണെന്‍ ഭക്തിപോലും
താനെയൊഴുഞ്ഞുപോകില്ലതുനിശ്ചയം
നോവഹങ്കാരമെരിയ്ക്കും വരെ

No comments:

Post a Comment