Friday, 19 July 2013

കാളിന്ദി

കാളിന്ദിമലിനമായ് കാളിയവിഷത്തിനാല്‍
കാളിന്ദിയെങ്കിലും പാവമല്ലേ

കാളിയവിഷമേറ്റുകാടെല്ലാമെരിഞ്ഞാലും
കാളിന്ദിയപ്പൊഴും പാവമല്ലേ

കാളിയനാടുന്നു വിഷദര്‍പ്പഫണമേന്തി
കാളിയവിഷമെങ്ങുമൊഴുകിടുന്നു

കാളിന്ദിതീരത്തെ പൈക്കളും പൂക്കളും
കാളിയവിഷത്താലൊടുങ്ങിടുന്നു

കാളിയദര്‍പ്പമടക്കുവാനായ്
കണ്ണന്‍ വരുന്നതും കാത്തിരിപ്പൂ

കാളിയമര്‍ദ്ദനനര്‍ത്തനം കാണുവാന്‍
കാളിന്ദിയിന്നും കാത്തിരിപ്പൂ

No comments:

Post a Comment