അറിവായും കനിവായും മിഴിതന്നിലൊളിയായും
അകതാരില്‍ വിരിയുന്നൊരിമ്പത്തിന്മലരായും
അരുളായും അറിവെല്ലാമറിയുന്നപൊരുളായും
അകമേയാരമരുന്നോ അവനെല്ലാമറിയുന്നു
അവനേനാമറിയായ്കിലറിവെല്ലാം വെറുതേയാം
അവനേനാമറിഞ്ഞീടിലറിവെല്ലാം വെളിവാകും
അവനേനാമറിയാതിങ്ങുലകെല്ലാമലയുന്നു
അകലേയല്ലകമേയാണവനെന്നതറിയാഞ്ഞോ?
No comments:
Post a Comment