Wednesday, 10 July 2013

മാറുന്നകാലം

കാലങ്ങള്‍മുമ്പൊരുകാലമോര്‍ക്കുന്നു ഞാന്‍
ഞാനൊരുകുഞ്ഞായിരുന്നകാലം
മണ്ണില്‍കളിച്ചുവളര്‍ന്നകാലം ഞാനും
മണ്ണിനെ സ്നേഹിച്ചിരുന്നകാലം

മണ്ണിനെവിട്ടുപോയിന്നുഞാനും സ്വന്തം
മണ്ണിനെപേടിച്ചിടുന്നകാലം
മണ്ണിനെകാണാതെ കീടാണുവെതന്നെ
കണ്ടുനടുങ്ങുന്നകഷ്ടകാലം

പണ്ടുമുണ്ടായിരുന്നില്ലയോമണ്ണിതില്‍
കണ്ണില്‍തെളിയാത്തകീടാണുവത്രയും
മണ്ണില്‍കളിച്ചുതാനല്ലേവളര്‍ന്നതും
മണ്ണിന്റെമക്കളായന്നൊക്കെയുള്ളവര്‍

മണ്ണിനെകണ്ടാല്‍ ഭയക്കുന്നമട്ടിലായ്
മണ്ണില്‍പിറന്നുള്ള മര്‍ത്ത്യരുമത്ഭുതം
മണ്ണോട്മണ്ണായിടുന്നവരെന്തേയീ
മണ്ണിനോടിത്രയും പേടിയായ് വാഴുന്നു

No comments:

Post a Comment