Sunday, 7 July 2013

കര്‍മ്മവൈഭവം

ചെയ്തിടും കര്‍മ്മമോരോന്നും
യഥാകാലം ഫലം തരും
വെല്ലാനാവില്ലൊരുത്തര്‍ക്കും
സുദൃഢം കര്‍മ്മവൈഭവം

കര്‍മ്മങ്ങളുണ്ടുപോലോര്‍ക്ക
സഞ്ചിതാദികളായവ
ചെയ്തുവെച്ചോരുകര്‍മ്മങ്ങള്‍
സഞ്ചിതമെന്നതിന്നുപേര്‍

സഞ്ചിതമെങ്കിലോ ചൊല്ലാം
പൂണിതന്നിലെയസ്ത്രമാം
കൈയ്യിലെ ബാണാമാണാത്രേ
ക്രിയമാണമാം കര്‍മ്മവും

വില്ലുവിട്ടശരം ​പോലെ
പ്രാരബ്ധമെന്നുചൊല്ലിടാം
സ്വേച്ഛായാലിന്നു ചെയ്യുന്ന
കര്‍മ്മമാഗാമിയാണുപോല്‍

ജ്ഞാനാഗ്നിയിലെരിഞ്ഞീടും
ക്രിയമാണാഗാമിദ്വയം
പ്രാരബ്ധം ലക്ഷ്യമെത്താതെ-
യൊടുങ്ങില്ലെന്നു കേള്‍പ്പു ഞാന്‍

No comments:

Post a Comment