Thursday, 4 July 2013

താന്‍

താനറിയാതെ തന്നുള്ളില്‍
താനെപൊങ്ങിയമര്‍ന്നിടും
താനായ് തന്നിലമര്‍ന്നീടും
തന്നെതാനറിഞ്ഞീടുകില്‍

താനിക്കാണുന്ന ലോകത്തില്‍
താനല്ലാതുള്ളതൊക്കെയും
താനും തന്റെതുമെല്ലാമേ
താനെ തന്നറിവായിടും

തന്നുള്ളില്‍ തന്നെയല്ലേ നാം
ലോകമെന്നതുകാണ്മതും
തന്നിലെതന്നെയല്ലാതെ
താനാരേയുമേ നമ്പൊലാ

താനല്ലാതിനിയാരേയും
താന്‍ നമ്പീടുകിലോര്‍ക്കണം
തന്നെ വിട്ടതുപോയീടും
താനെതാനെന്നുമാശ്രയം

No comments:

Post a Comment