Sunday, 7 July 2013

ജീവിതയാത്ര

തീരാത്തമോഹത്തിന്‍ മാറാപ്പുമായി ഞാന്‍
ജീവിതയാത്രതുടര്‍ന്നിടുമ്പോള്‍
കൂടെ നീ വന്നെന്റെ കൂട്ടായിരുന്നിട്ടും
കാണുവാനായില്ലെന്‍കണ്ണിനാലെ

കണ്ണുനീര്‍ മൂടിയെന്‍കണ്ണുകള്‍ക്കായില്ല
കണ്ണനെ കാണുവാനെന്തുകഷ്ടം
കണ്ണീര്‍ തുടച്ചൊരാകൈകളകന്നുവോ
കണ്ണുതുറന്നു തിരഞ്ഞിടുമ്പോള്‍

No comments:

Post a Comment