Sunday, 7 July 2013

അത്ഭുതം

പറയുവാനറിയില്ലയെങ്കിലും ഞാനിന്നും
പറയാനൊരുങ്ങുന്നതാണെനിയ്ക്കത്ഭുതം
പറയാതിരിയ്ക്കുവാനാകാതെയാരെന്നെ
പറയുവാനായിപറഞ്ഞയയ്ക്കുന്നതും ?

അറിയാതെയുള്ളിലുദിയ്ക്കുന്നചിന്ത-
തന്നറയിലാരാണിരിയ്ക്കുന്നതെന്നതും
അറിയുവാനായിട്ടെന്നകമേ തിരയുവാ-
നറിയാതെ ഞാനൊട്ടലയുന്നതത്ഭുതം

No comments:

Post a Comment