Tuesday, 9 July 2013

മഹാപ്രസ്ഥാനപര്‍വ്വം

പണ്ടു ഞാന്‍ രണമദ്ധ്യത്തില്‍ പോരാടീടുമ്പൊഴൊക്കെയും
പോരാളിയെന്നുമെന്നുള്ളില്‍ മിഥ്യാഹന്തവളര്‍ന്നുവോ?
എന്തിതാ കണ്ണനിന്നെന്നെ വിട്ടകന്നെന്നുകേട്ടതും
തളരുന്നു ദേഹമസ്വസ്ഥം, ഗാണ്ഡീവം വയ്യെടുക്കുവാന്‍

തൊട്ടടുത്തായിരുന്നിട്ടും തോഴനായിട്ടുമെന്തഹോ
തെല്ലും നിന്നെയറിഞ്ഞില്ല എന്നഹന്തമറതീര്‍ക്കയാല്‍
തേരാളിയിരുന്നോനെ തോഴനെന്നത്രെയോര്‍ത്തു ഞാന്‍
തേരും തേരാളിയും ഞാനും നിന്‍ കൃപയെന്നോര്‍ത്തതില്ല ഞാന്‍

No comments:

Post a Comment