Sunday, 7 July 2013

ഉപഭോഗസംസ്കൃതി

അടിതെറ്റിടുന്നുവോ കാലപ്രവാഹത്തി-
ലടിയുറയ്ക്കാതുള്ളമാനവസംസ്കൃതി?
അടിതെറ്റിവീഴുന്നതറിയുന്നതില്ലയോ, ജീവ,-
നടിമയാക്കുന്നൊരീയുപഭോഗസംസ്കൃതി?

അടിയേറ്റുവീഴുന്നമര്‍ത്ത്യനും ഹാ കഷ്ട-
മറിയുന്നതില്ലിതിലൊളിമിന്നും വന്‍ചതി
അറിയാതെയോര്‍ത്തുപോം മുമ്പൊരുനാളിലാ
കവിമനസ്സോതിയോരലിവെഴുമീരടി

'സ്നേഹിയ്ക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും '
സ്നേഹിയ്ക്കവയ്യെത്ര നല്ലതെന്നാകിലും
മര്‍ത്ത്യനോവറിയാത്തേതുസംസ്കൃതിയാകിലും

No comments:

Post a Comment