ഇന്നലെ ഞാന്‍ സന്ദര്‍ഭവശാല്‍ ഒരു വ്യവസായപ്രമുഖന്റെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ കേള്‍ക്കാനിടയായി, ഉള്ളിലൊരു നടുക്കത്തോടെ! മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നായ വെള്ളം അവന് അവകാശപെട്ടതല്ല പോലും!! ... ഒരു പക്ഷെ പ്രാണവായുവും മനുഷ്യന് അവകാശപ്പെട്ടതല്ലാതാകുന്ന കാലവും വിദൂരമല്ലായിരിയ്ക്കാം?!
കേട്ടുവോ കൂട്ടരേ നിങ്ങള്‍
"കാലത്തിന്‍":" മൊഴികേട്ടുവോ
കാശിന്റെ മൊഴിപേശുന്ന
കൂട്ടരെ നിങ്ങള്‍ കണ്ടുവോ
കാരുണ്യരൂപനാം കാലം
കനിഞ്ഞേകുന്നതൊക്കെയും
കട്ടെടുക്കുന്നവര്‍ ചൊല്ലും
കാരണം നിങ്ങള്‍ കേട്ടുവോ
കാശില്ലാത്തോനെകാണാത്ത
കമ്പോളകണ്ണുകണ്ടുവോ
കാരുണ്യലേശമില്ലാത്ത
കണ്ണുകള്‍ നിങ്ങള്‍ കണ്ടുവോ
കമ്പോളകണ്ണിലായ് കാണാം
കാശിന്നാര്‍ത്തിയെഴും മുഖം
കാണില്ലകനിവോ തെല്ലും
കാശിരക്കുന്നകണ്ണിതില്‍
No comments:
Post a Comment