Monday, 8 July 2013

കര്‍മ്മപാശം

പ്രാരബ്ധകര്‍മ്മഫലത്തില്‍  നിന്നാര്‍ക്കുമേ
മോചനമില്ലെന്നുചൊല്ലിടുന്നു
എങ്കിലും കഷ്ടമീ കര്‍മ്മപാശം തന്നില്‍ 
മാനുഷരെന്നും വലഞ്ഞിടുന്നു

കര്‍മ്മത്തിലാണുപോല്‍ നമ്മള്‍ക്കധികാരം 
കര്‍മ്മഫലങ്ങളിലല്ലേയല്ല
കര്‍മ്മഫലങ്ങളില്‍ ബദ്ധമായ് മാനസ-
മെന്തിനുപിന്നെയും തേങ്ങിടുന്നു

കര്‍മ്മം വെടിവതും നല്ലതല്ലെന്നതും 
ശാസ്ത്രങ്ങളൊക്കെയുമോതിടുന്നു
കര്‍മ്മത്തെയല്ല ഫലങ്ങളെയാണത്രെ
എന്നുമേ വര്‍ജ്ജിക്കവേണ്ടതായി

No comments:

Post a Comment