കാപട്യമില്ലപോല്‍ തെല്ലും
കാനനം തന്നിലായ് കാണും
കാട്ടുജീവ്യേതിനേക്കാളും
ക്രൂരനാം മാനവന്‍ വെല്ലും
കാട്ടുന്നഗോഷ്ടികള്‍ കണ്ടാല്‍
വാലുള്ളവാനരന്മാര്‍ക്കും
നാണമെന്നത്രേയറിവൂ
പൂര്‍വ്വികരെന്നുള്ളപേരില്‍
നന്മയില്ലാത്തമനുഷ്യന്‍
തിന്മതന്മൂര്‍ത്തസ്വരൂപം
മൃഗമെന്നോതുകവയ്യ
മൃഗമത്രനീചരല്ല
No comments:
Post a Comment