രാമായണമോര്‍ക്കെയുള്ളില്‍ തെളിയുന്നു
ഞാനെന്നുഞാനറിവതൊക്കെ
എന്നിലുള്ളിലുണ്ടത്രെ രാമനും സീതയും
രാവണന്‍ തൊട്ടുള്ളരാക്ഷസരും
ഒന്നല്ല രണ്ടല്ല പത്തുതലയുള്ള രാവണന്‍
ഞാനെന്നഹന്തതന്നെ
മനോബുദ്ധിയാണത്രെ സീതയും രാമനും
ലക്ഷ്മണന്‍ വൈരാഗ്യം തന്നെയത്രെ
ജ്ഞാനസ്വരൂപമായ് കാണുന്നണ്ടെപ്പൊഴും
അഞ്ജനാപുത്രനാം മാരുതിയെ
രാവണമായയാം മാനില്‍ മയങ്ങുന്നു
പാവമെന്‍ മാനസമെത്രകഷ്ടം
മാനസപ്രേരണയാലത്രെ ബുദ്ധിയും
മാനിന്‍ പിറകില്‍ നടന്നകന്നു
ബുദ്ധിയ്ക്കുപിന്നേയകന്നുവൈരാഗ്യവും
മാനസപ്രേരണയാലെ തന്നെ
പ്രച്ഛന്നവേഷത്തിലെത്തുന്നഹന്തതന്‍
പൊയ്മുഖം മാനസമെന്തറിഞ്ഞു
ജ്ഞാനവൈരാഗ്യസമേതനായ് ബുദ്ധിയാ
മോഹമാം പുരിയിലണയും വരെ
താനെഹന്തതന്‍ മായയെല്ലാം രാമ
ബാണത്തിലൊടുങ്ങിയടങ്ങും വരെ
കാത്തിരിപ്പാണിന്നു ശോകാര്‍ത്തമാനസം
രാമനിങ്ങണയുന്നസമയം വരെ
Thursday, 8 August 2013
രാമായണം
Labels:
Malayalam
Subscribe to:
Post Comments (Atom)
No comments:
Post a Comment