A collection of my poetic musings!
Monday, 26 August 2013
ഉറവ്
ഞാന്‍ ചൊല്ലും വാക്കുകളില്‍
ഞാനില്ലയെന്നറിക
ഈ വണ്ണം ചൊല്ലുവതും
ഞാനല്ലയെന്നറിക
ചൊല്ലുന്നതാരൊരുവന്‍
ചൊല്ലിമറഞ്ഞിടുന്നു
ചൊല്ലിയവരികളെ ഞാന്‍
ചൊല്ലി മറന്നിടുന്നു
ചൊല്ലാനാവാത്ത നോവുകളില്‍
ഞാനും വലഞ്ഞിടുന്നു
ചൊല്ലുന്നോനവനെ കാണാന്‍
ഞാനെങ്ങുമലഞ്ഞിടുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment