സത്യമാണച്ഛന്‍ സ്നേഹമാണച്ഛന്‍
കാരുണ്യത്തിന്നൊരുപേരാണെന്റച്ഛന്‍
കണ്മുന്നിലുള്ളപ്പോള്‍ കാണാതെയെപ്പൊഴും
കണ്ണില്‍ നിറഞ്ഞൊരാസ്നേഹമാണച്ഛന്‍
കണ്ണീരുകാട്ടാതെ പുഞ്ചിരിതൂകിയ
കാരുണ്യത്തിന്നൊരുരൂപമാണച്ഛന്‍
കാണാതിരിയ്ക്കുമ്പോള്‍ കണ്ണുതിരയുന്ന
കാലം മറച്ചൊരുരൂപമാണച്ഛന്‍
കാണതിരിയ്ക്കുമ്പോള്‍ കണ്ണില്‍നിറയുന്ന
കണ്ണുനീരിന്നൊരുപേരാണെന്നച്ഛന്‍
No comments:
Post a Comment