ചിത്തത്തിലുണരുന്നവാക്കുകളൊക്കെയും
വൃത്തമൊക്കാതെന്നിലുണരുവതെന്തെടോ?
നിത്യവും സാധനചെയ്യാത്തതിന്നാലോ?
സത്യമെന്നുള്ളില്‍ തെളിയാത്തതിന്നാലോ?
ചിത്തത്തില്‍ സത്യപ്രഭതെളിഞ്ഞീടുവാ-
നിത്രയും വൈകുവാന്‍ കാരണമെന്തെടോ?
എത്രയോ ഗഹനമാം സംസാരകൂപത്തി
ലിത്രനാളാണ്ടുപോയെന്നതിനാലാമോ?
തത്രഭവാനുടെ മായ സത്യത്തിനെ
പൊന്മറ തീര്‍ത്തുമറച്ചതിനാലാമോ ?
No comments:
Post a Comment