നിത്യമുണ്ടൊപ്പം മരണമെന്നുള്ളൊരാ
സത്യം മറപ്പതുമെത്രയോ വിസ്മയം
സത്യമിതൊന്നുമന്നൊപ്പം വരാകിലും
സ്വത്തില്‍ ഭ്രമിപ്പതുമെത്രയോ വിസ്മയം
സ്വത്വം മറന്നുതന്‍ സത്യം മറന്നിട്ടു
വിത്തം കൊതിപ്പതുമെത്രയോ വിസ്മയം
നിത്യപ്പൊരുളാകുമീശനെ നമ്പാതെ
സ്വത്തിനെ നമ്പുന്നതെത്രയോ വിസ്മയം
സത്യപ്പൊരുളിന്‍ വിലപേശിടുന്നൊരാ
ചിത്തഭ്രമം കാണ്മതെത്രയോ വിസ്മയം
സത്യപ്പൊരുളുള്ളില്‍ നിത്യം മറഞ്ഞിരു-
ന്നിത്ഥം കളിപ്പതുമെത്രയോ വിസ്മയം
No comments:
Post a Comment