ചൊല്ലുന്നു ഞാ,നവന്‍ ചൊല്ലുന്നതുപോലെ
ചെയ്യുന്നതുമവന്‍ ചൊല്ലുന്നതുപോലെ
എന്നിട്ടുമെന്‍മിഴിക്കോണിലും കണ്ണീര്
തുള്ളിതുളുമ്പിയതെന്തായിരിയ്ക്കാം ?
എന്തിനോ വെമ്പിത്തുടിയ്ക്കുമെന്നെഞ്ചക-
മേവം മിടിപ്പതുമെന്തായിരിയ്ക്കാം ?
മന്ദസ്മിതത്തോടരികത്തണഞ്ഞവന്‍
ചൊല്ലാതെ ചൊന്നതുമെന്തായിരിയ്ക്കാം ?
No comments:
Post a Comment