എന്തിനായ് ജീവന്‍ പിറപ്പതുഭൂമിയില്‍
എങ്ങിനെയാണതിന്നന്ത്യം വരുന്നതും
എന്തിനായ് ശോകം നിറച്ചതുജീവനില്‍
കേവലാനന്ദസ്വരൂപനെന്നാകിലും
കാണുന്നകാര്യങ്ങളീവണ്ണമൊക്കെയും
കാണുമ്പോള്‍ ചിന്തയിലാഴുന്നിതെന്മനം
ചോരച്ചുവപ്പാര്‍ന്നോരന്തവാനം കണ്ടി-
ട്ടാഴിയില്‍ മുങ്ങുമൊരാദിത്യനെന്നപോല്‍
കാണുന്നകാര്യത്തിന്‍ കാരണം ചിന്തിച്ചു
കാരണം കൂടാതലയുന്നിതെന്മനം
കാര്യമില്ലെന്നറിയുന്നുവെങ്കിലും
കാടുകേറുന്നലയുന്നിതെന്മനം
കാരണമില്ലാതെകാര്യമുണ്ടായിടാ-
യെന്നത്രെയോതുന്നുനൂതനചിന്തകര്‍
കാര്യങ്ങള്‍ കാരണമെന്നുള്ള ഭേദങ്ങള്‍
മായയെന്നോതുന്നുവേദശാസ്ത്രങ്ങളും
No comments:
Post a Comment