കണ്ണാ, നിന്‍ കാരുണ്യരൂപത്തെ കാണുമ്പോള്‍
കണ്ണുകളെന്തേ നിറഞ്ഞുപോയി
കണ്ണില്‍ നിന്‍രൂപത്തെ കാണുവാനാകാതെ
കണ്ണുനീരിന്മറതീര്‍ത്തതെന്തേ?
കണ്ണനെ കാണുവാനാകയില്ലെങ്കിലെന്‍
കണ്ണുകളിന്നെനിയ്ക്കെന്തിനായി
കണ്ണനെ പാടിയുണര്‍ത്തുവാനല്ലായ്കില്‍
പിന്നെയെന്നാവെനിയ്ക്കെന്തിനായി
കാതിലോടക്കുഴല്‍ പാട്ടുകേള്‍ക്കായ്കിലീ
കാതുകളുമെനിയ്ക്കെന്തിനായി
കൈയ്യാലെയര്‍ച്ചനചെയ്കവയ്യെങ്കിലെന്‍
കൈയ്യുകളുമെനിയ്ക്കെന്തിനായി
കര്‍മ്മങ്ങള്‍ നിന്നിലര്‍പ്പിച്ചതല്ലെങ്കില്‍
കര്‍മ്മങ്ങള്‍ ചെയ്യുവതെന്തിനായി
മാനസം നിന്നാമം മന്ത്രിയ്ക്കയില്ലെങ്കില്‍
മാനസവുമെനിയ്ക്കെന്തിനായി
കണ്ണില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിയില്‍
കാരുണ്യരൂപന്റെ കൈയൊപ്പുകാണണം
കണ്ണുമറച്ചകക്കണ്ണായമരുന്ന
കാരണരൂപന്റെ കൈയ്യൊപ്പുകാണണം
ആദിത്യബിംബത്തിലമ്പിളിവട്ടത്തി-
ലാകാശനീലിമതന്നിലുമെപ്പൊഴും
ആഴപ്പരപ്പിലുമന്തരംഗത്തിലു-
മാനന്ദരൂപന്റെ കൈയ്യൊപ്പുകാണണം
കാലം കഴിഞ്ഞന്ത്യകാലമണയുമ്പോള്‍
കേവലാനന്ദസ്വരൂപനെ കാണണം
കണ്ണുനീരില്‍ മറ മാറിയെന്‍ കണ്മുന്നില്‍
കൈവല്യമേകുന്നരൂപമായ് കാണണം
ആര്‍ദ്രമാം ചിത്തവും സാന്ദ്രമാം ഭക്തിയും
പ്രാര്‍ത്ഥനനിര്‍ഭരമാം നിമിഷങ്ങളും
മാത്രം നിറഞ്ഞതാം ജീവിതമെങ്കിലോ
ഭദ്രമാജന്മവും സിദ്ധസാഫല്യമാം
Thursday, 8 August 2013
സാഫല്യം
Labels:
Malayalam
Subscribe to:
Post Comments (Atom)
No comments:
Post a Comment