ഒരുനാളിലൊരുനേരമുണ്ണാനില്ലാത്തോ-
നൊരുനേരമുണ്ണാനൊരുക്കുകയാകണം
ഒരുപോലെയേവരുമിരുന്നകാലത്തിന്റെ
ഒരുമതന്‍ പെരുമയെ പാടുമോണത്തിന്
ഒരുനാളിലെങ്കിലും ഒരുവനാണെങ്കിലും
എരിയുന്നവയറിലെപശിയടക്കീടുവാന്‍
കരയുന്നകണ്ണിലെ കണ്ണുനീരൊപ്പുവാന്‍
ഇനിവരും കാലത്തെയോണത്തിനാവണം
No comments:
Post a Comment