കൂരിരുള്‍മൂടുന്നെങ്ങുമെന്നാകിലും
നേര്‍വഴികാട്ടും വിളക്കുമുണ്ട്
ഓരോ വിളക്കിലും കത്തിജ്വലിയ്ക്കുന്നൊ
രേകപൊരുളാകും സത്യമുണ്ട്
ഓരോവിളക്കിലും കാണുന്നതൊക്കെയും
ഏകമാം സത്യമെന്നറിഞ്ഞീടിലോ
തന്നുള്ളില്‍ തന്നെയും തെളിയുന്നതായ് കാണാം
താനായ് തന്റെയസ്ഥിത്വമായി
താനെന്ന മിഥ്യാഭിമാനമകന്നിടും
താനുമാസത്യമായ് മാറുമത്രെ
തന്നെയീവണ്ണമറിയുവതാണത്രെ
ജീവിതയാത്രതന്നേകലക്ഷ്യം
No comments:
Post a Comment