ചാരത്തണഞ്ഞെന്നെത്തൊട്ടുണര്‍ത്തുന്നവന്‍
ദൂരേയ്ക്കകന്നെന്നില്‍ നോവുപകര്‍ന്നവന്‍
ദൂരയെല്ലേറ്റമരികത്തിരുന്നിട്ടും
കാണുവാനാകാതെതന്നെമറപ്പവന്‍
കണ്ണിനും കണ്ണായിട്ടെന്നിലിരിപ്പവന്‍
കാണാത്തകാരുണ്യരൂപനായുള്ളവന്‍
കണ്ണിലെ കണ്ണുനീരായുമിരിപ്പവന്‍
കണ്ണുനീരൊപ്പുമാകൈയ്യുമവനല്ലോ
പുഞ്ചിരിതൂകുന്നസാന്ത്വനമാണവന്‍
നെഞ്ചകം തേടുന്നസ്നേഹത്തിടമ്പവന്‍
കൊഞ്ചുന്നപൈതലില്‍ സൌന്ദര്യമാര്‍ന്നവന്‍
പഞ്ചബാണോപമപ്രേമസ്വരൂപനും
കാര്‍മുകില്‍ കാണുമ്പോളാടും മയിലുപോ-
ലാടുമെന്‍ മാനസം കാണുന്നവനവന്‍
ആടുമെന്‍ മാനസമാടുന്നതിന്നൊപ്പം
ആടുന്നകേവലാനന്ദസ്വരൂപനാം
No comments:
Post a Comment