ഉള്ളവനുള്ളത്തിലുള്ളതും കണ്ണീര്
ഇല്ലാത്തവനെന്നുമുള്ളതും കണ്ണീര്
ഉള്ളിതുറന്നതിന്നുള്ളം തിരയുമ്പോള്‍
തള്ളിവരുന്നതുണ്ടിതെന്നുമീ കണ്ണീര്
ഉള്ളതുകാണുവാനുള്ളിത്തൊലിപൊളി-
ച്ചുള്ളില്‍ ഞാന്‍ നോക്കുമ്പോള്‍ വന്നതും കണ്ണീര്
ഉള്ളിതന്നുള്ളിലൊന്നുമില്ലെന്നറി-
ഞ്ഞുള്ളം തപിയ്ക്കുമ്പോള്‍ വന്നതും കണ്ണീര്
ഉള്ളതുകാണുവാന്‍ തന്റെയുള്ളില്‍ തന്നെ
ചെന്നുതിരയുമ്പോള്‍ വന്നതും കണ്ണീര്
ഉള്ളതിപൊരുളേകമുള്ളില്‍ തെളിയുമ്പോള്‍
കണ്ണില്‍ നിറയ്വതുമെന്നുമീ കണ്ണീര്
No comments:
Post a Comment