നിത്യമല്ലാതുള്ള മായികകാഴ്ചയില്‍
നിത്യമെന്‍ മാനസം മുഴുകുന്നുവെങ്കിലും
നിത്യപ്പൊരുളിന്റെ സത്യപ്രകാശവും
നിത്യവുമുള്ളില്‍ തെളിയുന്നതുമുണ്ട്
സത്യപ്രകാശപ്പൊലിമയിലെന്മനം
നിത്യവും കാണുന്നുലോകമെന്നാകിലും
നിത്യമനിത്യമാം ലോകത്തിലെന്മനം
സത്യപ്രകാശം തിരയുന്നതെന്തിനായ് ?
സത്യമേ നിത്യമായുള്ളതായറികിലും
സത്യമനിത്യത്തില്‍ തേടുവതെന്തിനായ്
നിത്യപ്പൊരുളാകും സത്യമെന്നുള്ളിലും
നിത്യം പ്രകാശിപ്പതിന്നാലെയാകുമോ?
No comments:
Post a Comment