ദൈവമൊട്ടല്ലൊരുദേവപുത്രനുമല്ല ഞാന്‍
പാവമൊരുമാനുഷജന്മമാണത്രെ ഞാന്‍
എന്കണ്ണിലായ് കാണാം കണ്ണുനീരൊരുവേള
എന്ചുണ്ടില് പുഞ്ചിരി കാണാം നീ ചിലനേരം
നോവേറ്റുനീറുമ്പോള് താനേയൊഴുകുന്ന
കണ്ണുനീര്തുള്ളികളുണ്ടെന്റെ കണ്‍കളില്‍
ദുഃഖത്തിന് പേമാരിപെയ്തിട്ടും സത്യത്തെ
കാണാന്‍ മടിയ്ക്കുന്നകക്കണ്ണുമെനിയ്ക്കുണ്ട്
നോവും മനസ്സുണ്ട് മോഹഭംഗങ്ങളുണ്ടെന്നാല്
സ്വപ്നങ്ങള്‍ കാണുന്നകണ്ണുമെനിയ്ക്കുണ്ട്
ഉള്ളില്‍ കളവുണ്ടേറെസ്വാര്ത്ഥതയുമുണ്ട്
ഞാനെന്നഹന്തയടങ്ങാതെയുണ്ടെന്നില്
വിജ്ഞാനദാഹത്തിന് പൊയ്മുഖമുണ്ടെന്നും
അജ്ഞാനതമസ്സുണ്ടറിവുണ്ടെന്ന ഗര്‍വ്വവും
തന്നോടുചേര്ക്കാനൊരുങ്ങുന്നസര്വ്വവും
തന്നെവിട്ടകലുമ്പോള് തകരുന്നതുണ്ടെന്നും
Very good poem.. liked it
ReplyDeletethank you
ReplyDelete