ചരണാംബുജമെന്നകമേയനിശം
വരണേ സദയം തെളിയുന്നൊളിയായ്
ഒരുനാളുടലറ്റിടുമന്നിവനും
തരണേ ശരണം ഗണനായകനേ
അറിവായറിവൊക്കെയറിഞ്ഞിടുമാ
പൊരുളായ്, കനിവായ്, ഹൃദയേ നിറയും
നിറവായ്, കറയറ്റ സുഖാനുഭവം
തരുവാനണയും ഗുരുവേ ശരണം
കരുണാമയനായവനും ധരയില്‍
വരുമെങ്കിലിതും കരുതാം നിജമായ്
ഒരുനാളവനും നിറയും മിഴിയാല്‍
പറയും നര! നിന്‍ സ്തുതിഗീതികളായ്
കരുണാമയി! നിന്‍ കൃപയാണുലകെ-
ന്നറിയാന്‍ മിഴിയേകിടുകംബിക! നീ
ശരണാഗതവത്സലയായകമേ
വരു നീ, തരു നിന്‍ ചരണേ ശരണം
No comments:
Post a Comment