ട്ടുടലഖിലം പൊടിയും വിയര്‍പ്പുമായാ
കരതലമതിലായ് സുദര്‍ശനത്തോ-
ടരികെ വരും കൃപയോര്‍ത്തു ഞാന്‍ നമിപ്പൂ
ഹരനുടെ സുത! നീ വരേണമുള്ളില്‍
കരുണയൊടെന്നകമേ തെളിഞ്ഞു നില്‍ക്ക
ചുരികയൊരു കരത്തിലമ്പുവില്ലി-
ടതുകരമായതിലേറ്റി നിന്നിടേണേ
ഹരിഹരസുതനേ മനസ്സിനെന്നും
തരിക ബലം, ഹൃദി കാണ്മതല്ലയോ നീ
ഗുരുവരകൃപയായ് തെളിഞ്ഞിടും നിന്‍
ചരണയുഗേ തരു ഭക്തിയെന്നുമെന്നില്‍
കരുതുക ഭുവനം മനുഷ്യനെന്നും
തരുവതു ദുഃഖവുമായിരിക്കയില്ല
വരുമൊരുസുദിനം കുറച്ചു നാളില്‍
ദുരിതമകന്നു സുഖം തരുന്നതാകും
ഒരു ചെറു നിമിഷം കരഞ്ഞു തീര്‍ത്താല്‍
തിരികെ വരില്ലതു പാഴിലായിടുന്നൂ
കരുതുക കരയാനൊരാള്‍ക്കുമില്ലി-
ന്നൊരുനിമിഷം, മിഴിനീര്‍ തുടയ്ക്കു വേഗം
ഉലകിതുഭയമേറ്റിടുന്ന നേരം
തളരുവതായ് വരുമെന്റെയുള്ള,മെന്നാല്‍
മലരിലെ മധുവെന്നപോലെ വിഷ്ണോ
നലമെഴുമാ കൃപ തന്നു കാത്തിടേണേ
No comments:
Post a Comment