Saturday, 1 November 2014

അത്ഭുതം

മത്തേകുന്നൊരു മായ തന്നെ മിഴിയില്‍  നിദ്രാസ്വരൂപത്തിലാ-

യെത്തുന്നേരമകന്നിടുന്നു മറയായ്  നില്ക്കുന്നഹങ്കാരവും

സത്തായുള്ളതു മാത്രമെന്റെയകമേ കാണുന്ന നേരത്തു ഞാന്‍

സത്യം തന്നെ വിശുദ്ധനായ് ശിശുസമം  കാണുന്നതെന്തത്ഭുതം

No comments:

Post a Comment