ആഴി തന്‍ നെഞ്ചിലെ കത്തുന്നതാം നോ-
വാവിയായ് വിണ്ണിലേയ്ക്കെത്താന്‍ കുതിപ്പതും
വിണ്ണിലെത്തീട്ടവ മണ്ണിലേയ്ക്കെത്തുവാന്‍
കാര്‍ മുകിലായ് കാത്തു നില്ക്കുന്നതും പിന്നെ
ആ മുകില്‍ കാണുന്നസ്വപ്നങ്ങളൊക്കെയും
മാരിവില്ലായ് മിന്നലായിട്ടു കാണുന്നതും
ചൊല്ലുവാനാകാത്ത നൊമ്പരത്തിന്‍ നാദം
മണ്ണിടിവെട്ടായ് കേട്ടിരിക്കുന്നതും
പിന്നെയാമേഘത്തിന്‍ നെഞ്ചുരുകീട്ടതു
വര്‍ഷമായ് ഭൂമിയില്‍ പെയ്തിറങ്ങുന്നതും
ആ ജലമൊക്കെയുമാറായി മേടുകള്‍
കാടുകള്‍ താണ്ടിയിട്ടിങ്ങെത്തിടുന്നതും
ആഴിയിലെത്തുവാനായിട്ടതിവേഗം
നന്മ തന്‍ ധാരയോടുന്നതുമേവം
കാണുന്നതാം പല വിസ്മയക്കാഴ്ചകള്‍
കാണുവാന്‍ കാരണമെന്തെന്നു ചൊല്ലെടോ
No comments:
Post a Comment