Sunday, 2 November 2014

സ്രഗ്ദ്ധര

ചിന്താ ഗോവായി ചിത്തേ

സതതമമരുമാവെട്ടമോ കൃഷ്ണനായും

മന്ദസ്മേരത്തൊടൂതും

മുരളിയുടലുമായ് കാണ്മതായ് വന്നുവെന്നാല്‍

സന്താപം വിട്ടുപോയി-

ട്ടുലകമഖിലവും വിഷ്ണുവായ് കാണ്മതാകും

വന്ദിച്ചീടുന്നു ഞാനാ

സകരുണമമരും സത്യമേ നിന്നെ നിത്യം

No comments:

Post a Comment