Saturday, 15 November 2014

വിപരീതാഖ്യാനകി

ലക്ഷണം
ഇഹൈവ പാദങ്ങൾ മറിച്ചുവെച്ചാ-
ലാഖ്യാനകീ കേൾ വിപരീതയാകും

0-0/--0/0-0/--
--0/--0/0-0/--

എനിക്കകക്കാമ്പിലെ നല്ല വെട്ടം
നന്നായ് തെളിഞ്ഞീടുവതിന്നു നിത്യം
മനസ്സിലെത്തീടണമേ ഗുരോ നീ
ജ്ഞാനപ്രകാശദ്യുതിരൂപമായി

നഭസ്സു മൂടും മുകിലില്ലയെന്നാല്‍

കാണുന്നതല്ലാ മഴവില്ലു വാനില്‍

മനസ്സിനിഷ്ടം പകരുന്നമട്ടില്‍

വാക്കോതുവാന്‍ നോവുമറിഞ്ഞിടേണം

മനസ്സുമഞ്ചിന്ദ്രിയമൊക്കെയും ചേര്‍-

ന്നേവം രചിക്കുന്നൊരുലോകമെന്നും

എനിക്കു ദുഃഖം പകരാതെ കാക്കാന്‍

തന്നീടണേ നിന്‍ കൃപ ഷണ്മുഖാ നീ

വിരിഞ്ഞതാം പൂവിനകത്തുതേനാ-

യേരേ നിറഞ്ഞെന്മനതാരിലെന്നും 

എരിച്ചിടും നോവുവലച്ചിടുമ്പോ-

ഴാരെത്തിടുന്നാ ദയ ദേവി നീയേ



അറിഞ്ഞതില്ലാ ജഗദീശ്വരീ ഞാന്‍

പാരായതും നിന്‍ കൃപയെന്ന സത്യം 


മറച്ചിടും മായ വലച്ചിടാതെന്‍ 


ചാരത്തണഞ്ഞെന്‍ വഴികാട്ടിയാകൂ

No comments:

Post a Comment