Saturday, 1 November 2014

ഒരു സമസ്യാപൂരണം

ചില്‍ക്കാമ്പില്‍ വാണെഴുന്നാപൊരുളിനുമറിയാതില്ലയൊന്നും നിനച്ചാല്‍

തല്‍ക്കാലം നൊന്തിടുമ്പോള്‍ ഹൃദിയിതുതെളിവായ് കാണ്മതില്ലെന്നെയുള്ളൂ

ഉള്‍ക്കാമ്പില്‍ ജീവനായിട്ടമരുവതുദൃഢം രക്ഷയായ് നിന്നിടുമ്പോള്‍

നാല്‍ക്കാലില്‍ത്തന്നെപൂച്ചക്കൊരുപതനമതെന്നുള്ളതിന്നെത്ര സത്യം

No comments:

Post a Comment