ചേലൊത്തെന്നാലതിന്‍ നൂലൊരുവനുമിഴിയാല്‍ കാണുമാറാകുകില്ലാ
താഴത്താപട്ടമേന്തും കരവിരലതിലോ കണ്ടിടാം നൂലുമേവം
താനത്രേ മണ്കുടത്തിന്നകമെ നിറയുമാകാശവും കാണ്മതെന്നും
വര്‍ഷം പോയെത്രയോ ഞാന്‍ തവ തിരുനടയില്‍ വന്നതില്ലെങ്കിലും നീ
വര്‍ഷീച്ചീടേണമെന്നും കൃപ, മനമിതിലായ് നീ തെളിഞ്ഞീടുകമ്മേ
വറ്റീടാതുള്ളതാം നിന്‍ കരുണയരുവിയായെന്മനോഭൂവിലെന്നും
വന്നെത്തീടുന്നതിന്നായ് തവപദകമലേയിന്നിതാ കുമ്പിടുന്നേന്‍
കണ്ണീക്കാട്ടുന്നതാമീയുലകവു,മതിലായുള്ളതെല്ലാം നിനച്ചാ-
ലെണ്ണീടാവുന്നതല്ലാ, മനമിതിലുളവാം വിസ്മയം തെല്ലുനേരം
നണ്ണീടാമേവമെന്നും, മനുജനിവിടെയിക്കാണ്മതാണുണ്മയെന്നായ്
കാണുന്നാ,ഴിപ്പരപ്പില്‍ ത്തിരകളുമതു പോലാഴികാണുന്നതുണ്ടോ ?
ഞാനാരെന്നു,ണ്മയെന്തീ,മിഴികളിലിവനിക്കാണ്മതാം ലോകമെന്തീ-
ജ്ഞാനത്തിന്‍ രൂപമെന്തെ,ന്നകമലരിലഹം ബോധമായുള്ളതെന്തീ-
മാനം മുട്ടുന്ന ഗര്‍വ്വം മമ മിഴിയിതളും മൂടുവാന്‍ ഹേതുവെന്ത-
ജ്ഞാനം മാറീട്ടു സത്യം തെളിവതിനൊരുവന്നെന്തു താന്‍ ചെയ്തിടേണ്ടൂ
* ദെണ്ണം മാറ്റീടുവാനായ് ഗുരുപവനപുരേ വന്നു നിന്നെ സ്തുതിച്ചീ-
ട്ടെണ്ണാനാവാത്തതാം നിന്‍ മഹിമകളെഴുതിപ്പൂകി നിന്‍ പാദയുഗ്മം
ദെണ്ണിപ്പിക്കുന്ന ലോകത്തടിയനെഴുതുമീവാക്കുപുഷ്പങ്ങളായെന്‍
കണ്ണന്‍ തന്‍ മെയ്യിലെന്നാണടിയനുവെളിവായ് കാണുവാന്‍ യോഗമാവോ !
* ഒരു സമസ്യാപൂരണം
* കൂട്ടം വിട്ടോടിയോരാപ്പശുവിനെയരികെക്കൊണ്ടുവന്നീടുവാനാ-
യിട്ടൂതും വേണുനാദം വരുവതിനിനിയും വൈകിടുന്നെന്തു കണ്ണാ
വാട്ടം തട്ടാതെ ചിത്താംബുജനടുവിലഹംബോധമായ് കാണ്മതാം നിന്‍
നോട്ടം കാക്കട്ടെ മായാജലധിയുടെയടിത്തട്ടിലാണ്ടീടുമെന്നെ
* ഒരു സമസ്യാപൂരണം
* വാണീടും നാളിലെല്ലാം മമ മനമലരില്‍ തിങ്ങിടും ഭക്തിയാം തേന്‍
വാണീ നിന്നര്‍ഘ്ര്യമായിട്ടടിയനനുദിനം വെച്ചിടാം നിന്‍ പദാബ്ജേ
വീണാനാദം കണക്കെ മധുരരസമെഴുന്നാകടാക്ഷം തെളിഞ്ഞാല്‍
കാണിയ്ക്കും ഭക്തനില്‍ ത്തെല്ലൊരു കൃപ കവിതാദേവിയും ദേവിയും മേ
* ഒരു സമസ്യാപൂരണം
* നിന്നാമം ചൊല്ലിയില്ലാ, തവ തിരുനടയില്‍ വന്നു പൂജിച്ചതില്ലാ
യെന്നാലും നീ മറന്നില്ലടിയനെ,യതിനോ നീ ശ്മശാനേ വസിപ്പൂ?
ഇന്നീസത്യം നിനച്ചിട്ടുരുകിടുമകതാരേവമോതുന്നു ശംഭോ
"നിന്നാര്‍ദ്രപ്പൂമഴക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടെ"
* ഒരു സമസ്യാപൂരണം
* മുന്നില്‍ ക്കാണുന്ന ലോകം തെളിയുവതിനകക്കണ്ണിനും വെട്ടമേകീ-
ടുന്നാരാണാപ്രകാശം ശിവ! തവ കരുണാധാരയാം ഗംഗയല്ലോ
എന്നും ഗൌരീസമേതം തവതിരുനടനം ഹൃത്തടേ കാണ്മതിന്നായ്
"നിന്നാര്‍ദ്രപ്പൂമഴക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടെ"
* ഒരു സമസ്യാപൂരണം
ഇന്നല്ലെന്നും മനസ്സാം കമലമിതുവിടര്‍ന്നീടുവാന്‍ നിന്‍ കടാക്ഷം
തന്നീടേണം മുരാരേ, വരുവതിനിനിയും വൈകിടുന്നെന്തിനായി ?
ചൊന്നാലും നന്ദസൂനോ മുരളികയിതു നീ സ്വീകരിച്ചേകിടുന്നാ
''നിന്നാര്‍ദ്രപ്പൂമഴയ്ക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടെ'
* ഒരു സമസ്യാപൂരണം
വിശ്വാസം കാശിലാണോ ? കഴിവുപലതുമുണ്ടെന്നതോ ? നൊന്തിടുമ്പോ-
ളാശ്വാസം തന്നിടാനായ് പലരുമിവിടെയുണ്ടെന്നു കാണുന്നതാണോ ?
വിശ്വം പാലിച്ചിടുന്നാ പരമകൃപയെഴുന്നീശനല്ലേയിതെല്ലാം
വിശ്വേശാ നിന്നെയല്ലാതൊരുവനെയിവിടെന്തിന്നു നമ്പീടണം ഞാന്‍
മുത്തിന്നുള്ളൊക്കെ നീറിപ്പുകയുവതറിയിക്കാതെ കാക്കുന്നിതെല്ലാം
പുത്രസ്നേഹത്തിനാലെന്നറിവു, കനിവതാറായി നല്കുന്നു നിത്യം
മത്തേകീടുന്നമോഹം കുറയുമളവിലേ കാണുവാനാകു കഷ്ടം
മര്‍ത്ത്യാ ഭൂവോളമില്ലാ കരുണയകലെയായ് കാണുമാതാരകയ്ക്കും
ദേവീ നീ തന്നെയല്ലേ ഹൃദയമലരിലെ സ്നേഹമായ് വന്നണഞ്ഞി-
ട്ടേവം നാനാവിധത്തില്‍ തെളിയുവതിവിടെന്നമ്മയായ് പെങ്ങളായും
ഭൂവായീഭൂമിയെപ്പോല്‍ ക്ഷമയൊടെയിവിടെന്‍ ഭാര്യയായ് മക്കളായും
നീ വന്നീടുന്നു ഭദ്രേ തവ പദമലരില്‍ വീണു ഞാന്‍ കൂമ്പിടുന്നേന്‍
കാണാ,മെന്നും ദിനാന്ത്യേ തിരകളുയരുമാസാഗരം തന്നിലയ്യോ
വീണാലും വീണ്ടുമെത്തും ദിനകര,നിതു താന്‍ നമ്മളും ചെയ്തിടേണം
വീണേക്കാം ജീവിതത്തില്‍ പലവുരു,വതിലും താണു പോകാതെ വീണ്ടും
നാണം വിട്ടേറ്റു നീയും തുടരുക, സുമതേ, കര്‍മ്മമാര്‍ഗ്ഗത്തിലെന്നും
* വിദ്യക്കാരുണ്ടു ചൊല്ലൂ, ധനമതുവഴിയായ് പേരുമുണ്ടാക്കുവാനായ്
വിദ്യാഭ്യാസം പലര്‍ക്കും, പദവിയിലണയും നാള്‍ വരേക്കേ പഠിക്കൂ
വിദ്വാനാകാന്‍ പ്രയാസം, സമയമെവിടെ,യെന്നാലുമിന്നെന്തുചെയ്തും
വിദ്വല്‍പ്പേരിന്നു വേണ്ടി പ്പലര്‍പലവകയായ് ഗോഷ്ഠി കാട്ടുന്നു കഷ്ടം
* ഒരു സമസ്യാപൂരണം
ചിത്തേ മോഹം നിറച്ചിട്ടുലകിതിലിവനും പെട്ടുപോയെന്നുചൊല്ലാ-
തെത്തൂ, ഹേ മാധവാ നീ, തെളിയണമകമേ നിന്റെയാവിശ്വരൂപം
മത്തേകീടുന്നാമായാബലമൊരുകയറായ് ചുറ്റിടുന്നെങ്കിലെന്തേ
ഭക്തര്‍ക്കാനന്ദമേകും തവ കൃപയിവനും നല്കിടാവുന്നതല്ലേ
പണ്ടന്നാഗോകുലത്തില്‍ കരുണ യമുനയായില്ലയോ, ജാരബുദ്ധ്യാ
കണ്ടോരാഗോപികയ്ക്കും തവ പദഭജനത്താലെ നീ മോക്ഷമേകി
ഉണ്ടാകാമെന്നിലേറെക്കുറവുകളതു നീ തന്നതല്ലേ,യതെന്ന്യേ-
യുണ്ടോ, ചൊല്‍, ലോകമെങ്ങും നിറയുവതു ഭവാന്‍ തന്നെയാണെന്നു ചൊല്വൂ
എന്തിന്നായെന്മനസ്സീയുലകമിതിലെഴും വസ്തുവില്‍ മോഹമാര്‍ന്നി-
ട്ടെന്റേതെന്നുള്ളമട്ടില്‍ക്കരുതിവെറുതെയായ് തേങ്ങിടുന്നെത്ര കഷ്ടം
സന്തോഷത്തിന്റെ ക്ഷീരക്കടലിലമരുമാനിര്‍മ്മലജ്യോതിയായ് നീ-
യെന്തിന്നും കാണ്മതില്ലാ, ഹൃദി സുഖമരുളാന്‍ വൈകിടുന്നെന്തിനായി
ദൃക്കായെന്റുള്ളിലെന്നും സദയമമരുമാജ്യോതിയല്ലേ, മനസ്സേ
ദിക്കാകും വേഷമിട്ടെന്മിഴികളിലുലകായ് കാണ്മതും സത്യമോര്‍ത്താല്‍ ?
തൃക്കണ്ണോ ജ്ഞാനമല്ലേ? കഴിവുകളഖിലം ശക്തി താനെന്നു കാണ്മൂ?
മുക്കണ്ണന്‍ ബോധമായിയിട്ടകമെയമരുമാസത്യമെന്നാല്‍ ശിവോഹം
ഫേക്കാകാമിങ്ങു കാണും പലരു,മിവിടെയായ് ക്കാണ്മതാം സൌഹൃദങ്ങള്‍
ലൈക്കും, നന്നെന്നു ചൊല്ലും മൊഴികളു, മതു നീ യുണ്മയെന്നോര്‍ത്തിടേണ്ടാ
ഫൈക്കല്ലാതുള്ളതെന്താണ,വനിയിലൊരുവന്‍ ചൊല്ലിടും വാക്കുമാറും
ഫേക്കായി പുഞ്ചിരിക്കും, മിഴികളിലൊഴുകും കണ്ണുനീരും മറയ്ക്കും
ഫേക്കാണെന്മുന്നിലെന്നും തെളിയുമുലക,മെന്നാകിലീ നെറ്റിലേ ഫേസ്-
ബുക്കും ഫേക്കാകിലെന്താ,ണതൊരുകുറവുതാ,നെന്നു കാണേണ്ടതുണ്ടോ
ഫേക്കാണീകാണ്മതെന്നായറിയുകിലതു തേ നോവുനല്കുന്നതല്ലെ-
ന്നൊക്കെക്കാട്ടിത്തരുന്നീവഴിയു,മറിവു ഞാന്‍ ദേശികന്‍ തന്നെയെന്നായ്
വാക്കായോതുന്നതെല്ലാമടിയനകമെയായ് ചിന്തയായ് വന്നുദിച്ചി-
ട്ടിക്കാണും മട്ടിലെത്തുന്നതു കൃപയറിവൂ സര്‍വ്വവും ദേവി നീയേ
തൃക്കാലെന്‍ ചിത്തപത്മേ തെളിയണമനിശം സത്യമായ് ജ്ഞാനമായും
ചിത്ക്കാമ്പില്‍ സ്നേഹമായും നിറയുക സതതം വാണിമാതേ നമിക്കാം
* ചൂതാട്ടം തന്നെയായിക്കളി,യിതിലധുനാ കാണ്മതയ്യേ പണക്കാര്‍
നിത്യം ഹാ! കെട്ടിയാട്ടും ചരടിലിളകിടും പാവയാട്ടങ്ങളത്രെ
നിര്‍ത്താമിമ്മട്ടിലെന്നാല്‍ കളി, കഥകളിയും കണ്ടിരുന്നുല്ലസിക്കാം
പാര്‍ത്താല്‍ "ക്രിക്കറ്റിനോലും പെരുമ കഥകളിക്കുണ്ടു പണ്ടേക്കു പണ്ടേ"
* ഒരു സമസ്യാപൂരണം
കണ്ണീരില്‍ മുക്കിടൊല്ലാ, ചെറിയൊരുകടലാസ്സോടമാണെ,ന്നു കണ്ടി-
ട്ടെ,ണ്ണീടാവുന്നതല്ലാ തവ പദ കമലം ചേരുവാനുള്ള മോഹം
അര്‍ണ്ണോജാക്ഷാ! ഭവാനൊന്നണയുക തഴുകും കാറ്റിലാ,യെന്റെയോടം
ദണ്ണിപ്പിക്കാതെ ചേര്‍ക്കൂ തവ ചരണയുഗേ, ധന്യമാകട്ടെ ജന്മം
മാഞ്ഞെന്നാകാം നഭസ്സിന്നിരുളിലൊളിപരത്തുന്നതാം താരകങ്ങള്‍
മാഞ്ഞേ പോകാം നിലാവിന്‍ കുളിരല,യതുപോല്‍ ചന്ദ്രനും വാനില്‍ നിന്നും
മാഞ്ഞീടാമീധരയ്ക്കായ് കതിരൊളിവിതറും സൂര്യനെന്നാലുമെന്നും
മാഞ്ഞീടാവുന്നതല്ലാ മനുജഹൃദി സദാ സ്നേഹമേ, വാഴ്ക നിത്യം
വിണ്ണില്‍ നിന്നെത്തിടുന്നാകൃപയൊഴുകിവരും ഗംഗയാറാ,യതിന്നും
മണ്ണില്‍ കാണുന്നതാകും മലിനത നിറയു,ന്നെന്നു കാണുന്നതില്ലേ
നണ്ണീടാമേവമത്രേ ഗുണഗണമിയലുന്നീമഹാത്മക്കളോടും
തിണ്ണം ചേര്‍ക്കുന്നു ദോഷം വിധി,യിതുതടയാനാര്‍ക്കുമാവുന്നതല്ലാ
* കാണുന്നൂ ലോകമെങ്ങും പലവിധദുരിതം തിന്നു പാവം മനുഷ്യന്‍
കേണീടുന്നെന്നുമയ്യോ തവ കൃപയിവനെ ക്കാക്കുവാന്‍ വൈകിടാമോ
കാണായ് വന്നീടുകെന്നും മരണഭയമകറ്റീടുമാസത്യമായി
സ്ഥാണോ കൈലാസവാസിന്‍ ജനിമൃതി മതിയാക്കീടുവാന്‍ കാലമായി
* ഒരു സമസ്യാപൂരണം
ഇന്ന് Tagoreന്റെ ചില വരികള്‍ വായിക്കാന്‍ ഇടയായി. വല്ലാതെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. ആ പ്രചോദനത്തില്‍ എഴുതിയത് കുറിക്കുന്നു
മോക്ഷം തേടാനൊരുങ്ങീട്ടൊരുവനിതുസമം ചൊല്ലി പോല്‍ "കാലമായീ,
ദൈവത്തെ തേടുവാനായ് ഗൃഹമിതുവെടിയാം, കഷ്ടമാരിത്ര കാലം
എന്‍ കണ്ണും മൂടി",യപ്പോള്‍ കനിവെഴുമരുളായ് ദൈവവും ചൊല്ലി "ഞാനെ"-
ന്നന്നേരം കാതു കേട്ടി,ല്ലരികിലറിവതായ് ഭാര്യയും പൈതലും താന്‍
"ആരേന്നേ വിഡ്ഢിയാക്കുന്നിതുവരെ"യതിനോ "ദൈവ"മെന്നോതി പോലും
പൈതല്‍ കേഴാന്‍ തുടങ്ങീട്ടുടനെയരികിലുള്ളമ്മയോടൊട്ടി നിന്നൂ
"വിഡ്ഢീ നീ വീടു വിട്ടീടരുത"തുമവനോ കേട്ടതേയില്ല പോലും
"എന്നെ ത്തേടുന്നതെന്തിന്നരികിലെഴുവതാമെന്നെ വിട്ടിട്ടു കഷ്ടം "പ്രചോദനം
At midnight the would-be ascetic announced:
-----"This is the time to give up my home and seek for God.
Ah, who has held me so long in delusion here?"
-----God whispered, "I," but the ears of the man were stopped.
-----With a baby asleep at her breast lay his wife, peacefully sleeping
on one side of the bed.
-----The man said, "Who are ye that have fooled me so long?"
-----The voice said again, "They are God," but he heard it not.
-----The baby cried out in its dream, nestling close to its mother.
-----God commanded, "Stop, fool, leave not thy home," but still he heard not.
-----God sighed and complained, "Why does my servant wander to seek me, forsaking me?"
താങ്ങാനാവാത്ത ദുഃഖം ഹൃദി നിറയുവതാം നേരമെത്തുന്നു ചിത്തേ
താങ്ങാ,യെന്താണതത്രേ പരമകൃപയെഴും ദൈവമെന്നേ നിനയ്ക്കാം
വാങ്ങാനാവുന്നതല്ലാ കരുണ,യറിയണം ശുദ്ധമാം മാനസത്തില്‍
മങ്ങാതെന്നും ജ്വലിക്കുന്നൊളിയതറിയുവാനാമഹാവാക്യമോര്‍ക്കൂ
പൈതല്‍ കേഴാന്‍ തുടങ്ങീട്ടുടനെയരികിലുള്ളമ്മയോടൊട്ടി നിന്നൂ
"വിഡ്ഢീ നീ വീടു വിട്ടീടരുത"തുമവനോ കേട്ടതേയില്ല പോലും
"എന്നെ ത്തേടുന്നതെന്തിന്നരികിലെഴുവതാമെന്നെ വിട്ടിട്ടു കഷ്ടം "പ്രചോദനം
At midnight the would-be ascetic announced:
-----"This is the time to give up my home and seek for God.
Ah, who has held me so long in delusion here?"
-----God whispered, "I," but the ears of the man were stopped.
-----With a baby asleep at her breast lay his wife, peacefully sleeping
on one side of the bed.
-----The man said, "Who are ye that have fooled me so long?"
-----The voice said again, "They are God," but he heard it not.
-----The baby cried out in its dream, nestling close to its mother.
-----God commanded, "Stop, fool, leave not thy home," but still he heard not.
-----God sighed and complained, "Why does my servant wander to seek me, forsaking me?"
താങ്ങാനാവാത്ത ദുഃഖം ഹൃദി നിറയുവതാം നേരമെത്തുന്നു ചിത്തേ
താങ്ങാ,യെന്താണതത്രേ പരമകൃപയെഴും ദൈവമെന്നേ നിനയ്ക്കാം
വാങ്ങാനാവുന്നതല്ലാ കരുണ,യറിയണം ശുദ്ധമാം മാനസത്തില്‍
മങ്ങാതെന്നും ജ്വലിക്കുന്നൊളിയതറിയുവാനാമഹാവാക്യമോര്‍ക്കൂ
No comments:
Post a Comment