Saturday, 1 November 2014

ജ്ഞാനം

ഞാനെന്നുള്ളൊരഹന്ത  മാറിടുവതായ് കാണില്ലയെന്നാകിലോ

ജ്ഞാനം വ്യര്‍ത്ഥമതത്രയേറെയിരുളെന്നത്രേ നിനച്ചീടണം

താനെന്താണിഹ വാഴ്വതല്പദിനമിക്കാണുന്നതും മാഞ്ഞു പോ-

മാനന്ദം പകരേണമാവതുകണക്കെന്നേ നിനക്കാവു നാം

No comments:

Post a Comment