Saturday, 1 November 2014

അവിഘ്നമസ്തു

ദുരിതങ്ങളകറ്റി ഗണേശ! ഭവാന്‍

തരണേ മമ വാഴ്വിനു നല്ല ഗതി

ഗുരുപാദയുഗം തൊഴുമെന്നകമേ

വരു നീ  കൃപയോടറിവായൊളിയായ്

 

കരതാരിലെ വീണയിലെന്നതു പോല്‍

കരുണാബലമേകി തുണച്ചിടണേ

വരവാണി! പദാംബുജമെന്‍ ഹൃദയേ

വരദേ വരണേ നിറവായരുളായ്

മിഴിയേകിടു,കെന്‍ ഹൃദയേ തെളിയും

മിഴിവേകിടുമെന്നൊളി കാണ്മതിനായ്

അഴലേകുമഹന്തയകന്നതുമെന്‍

നിഴലെന്നറിയാന്‍ തുണയേകണമേ

No comments:

Post a Comment