Sunday, 2 November 2014

പാട്ട്

ഭഗവത് കഥകള്‍ പാടുന്നോരേ

ഭാഗവതന്മാരെന്നു വിളിച്ചൂ

ഭഗവത് കൃപയാലുണരും കൃതിയോ

പൂജാമലരതുകീര്‍ത്തനമത്രെ

 

ഭഗവത് ചിന്തയുണര്‍ത്താതുള്ളൊരു

പാട്ടും വെറുമൊരു മായാജാലം

കയററ്റോടും കുതിര കണക്കേ

പായുന്നിന്ദ്രയമതുകേട്ടയ്യോ

No comments:

Post a Comment