Saturday, 1 November 2014

ചെരാത്

മണ്‍ ചെരാതില്‍ നിങ്ങള്‍ കാണുന്ന

വെട്ടമാചെരാതിന്‍ സ്വന്തമായതല്ല

 

ആരോ നിറച്ചതില്‍ സ്നേഹമാം നെയ്യു

പിന്നാരോ തെളിച്ചതില്‍ നന്മ തന്‍ വെട്ടവും

കാലം കഴിഞ്ഞാലെരിഞ്ഞു തീരാമതു

കാറ്റിലകപ്പെട്ടു കെട്ടു പോകാം

 

കൂരിരുള്‍ മാറ്റുവാന്‍ തെല്ലിടയാകിലും

കാരണമായാലതത്രെ പുണ്യം

No comments:

Post a Comment