Saturday, 1 November 2014

സാഗരം

ഓരോരോ ചിന്ത ചിത്തേ

വരുമതുതനിയേ പ്പോയിടും നിത്യമായി-

ട്ടാരും കാണില്ലിതൊന്നും

കരുതുക സതതം മാനസം സാഗരം പോല്‍

തീരം തേടീട്ടടുക്കും

തിരകളുമകലും തെല്ലു നേരത്തിലെന്നേ

പാരില്‍ കാണാവതുള്ളൂ

കഥയിതുതുടരും മാറ്റമില്ലാതെയെന്നും

No comments:

Post a Comment