Sunday, 9 November 2014

പൊരുള്‍

അനന്തത്തിലും വ്യാപിച്ചുള്ളതോ എന്നിലെ

ഞാനായിട്ടെന്നുമമരുന്നതോ പൊരുള്‍ ?

അലയടിച്ചുയരുമെന്‍ ചിന്തയടങ്ങുമ്പോള്‍

മാനസപ്പാലാഴി തന്നില്‍ തെളിവതോ ?

ചിദാനന്ദമായെന്നും ചിദ് ജ്യോതിരൂപമായ്

ജ്ഞാനമായ് ബോധമായ് കാണുന്നതാകുമോ ?

വേറെയല്ലൊക്കെയുമൊന്നെന്നു കാണുവാന്‍

കാരണമായ് കാണും കാരുണ്യമാകുമോ ?

No comments:

Post a Comment