Saturday, 1 November 2014

അപരവക്ത്രം

പറയുകയരുതേറെയാണു ഞാ-

നറിയുവതാം പല ദോഷമെന്നിലായ്

ചെറിയൊരുതിരിവെച്ചിടാമിതാ

നിറയുകയെന്നകതാരിലംബികേ

ഒരുവരിയെഴുതാന്‍ തുനിഞ്ഞു ഞാ-
നറിവതു പോലെ കുറിക്കിലും വരാ
ഗുരുവരകൃപവാക്കുരൂപമായ്
നിറയുവതിന്‍ ഗുണമെന്നു നിര്‍ണ്ണയം

ഇരവിതിലകമേ തെളിഞ്ഞിടും

ഗുരുകരുണാബലമായ് വരേണമേ

ചരണയുഗമതിങ്കലായ് സദാ

ശരണവുമേകുക വാജിവാഹനാ!

ശിവ ശിവ ഭഗവന്‍ മനസ്സിലായ്
തവ നടനം ദിനവും നടക്കവേ
ഭവഭയമകലാന്‍ കനിഞ്ഞു നീ
ശിവപദമേകിടണേ സദാശിവാ

No comments:

Post a Comment