Saturday, 1 November 2014

സമര്‍പ്പണം

ധര്‍മ്മം ഞാനറിയുന്നതില്ല ഭഗവന്നെന്താണധര്‍മ്മം, ഭവാന്‍

കര്‍മ്മം ചെയ്വതിനായ് തെളിച്ച വഴിയേ പോകുന്നിതാവുന്ന പോല്‍

ധര്‍മ്മാധര്‍മ്മമറിഞ്ഞിടാതെയടിയന്‍ ചെയ്യുന്ന കര്‍മ്മങ്ങളും

ധര്‍മ്മത്തിന്‍ പരിരക്ഷണാര്‍ത്ഥമധുനാ നിന്നില്‍ സമര്‍പ്പിച്ചിടാം

No comments:

Post a Comment