വാഞ്ഛിതാര്‍ത്ഥപ്രദേ ദേവീ
ശൈലപുത്രീ നമോസ്തുതേ
അക്ഷമാല ധരിച്ചീടും
ബ്രഹ്മചാരിണി തേ നമഃ
ചന്ദ്രക്കല ധരിക്കുന്ന
ചന്ദ്രഘണ്ടേ! നമിപ്പു ഞാന്‍
പ്രപഞ്ചം തീര്‍ത്തതാം ദേവീ
കൂശ്മാണ്ഡേ! ഞാന്‍ നമിച്ചിടാം
ദുഃഖമൊക്കെയകറ്റീടാന്‍
സ്കന്ദമാതാവിനും തഥാ
സിംഹവാഹിനിയാം ദേവീ
കാത്യായിനിക്ക് വന്ദനം
ഭീതി മാറ്റിടുവാനെന്നും
കാളരാത്രീ! നമിപ്പു ഞാന്‍
ശാന്തി വന്നിടുവാന്‍ ദേവീ
മഹാഗൌരി തുണയ്ക്കണേ
മുക്തിയും സിദ്ധിയും നല്കും
ഭക്തി കൈവന്നിടാന്‍ സദാ
സിദ്ധിദേ തവ തൃപ്പാദേ
ഞാനിതാ പ്രണമിച്ചിടാം
ഒന്നിനെ പലതായ് കണ്ടു
പലതെന്നു നിനച്ചതില്‍
വലയും ചിത്തമെന്നും ഹാ
സത്യമെന്തറിയുന്നതും ?
പലതായ് കാണ്മതിമ്മട്ടില്‍
പലതല്ലെന്നുറച്ചതില്‍
പതറാതമരാനെന്നും
പരാശക്തി തുണയ്ക്കണേ
No comments:
Post a Comment