Saturday, 1 November 2014

ചിത്താബ്ജം *

ചിത്താബ്ജം വിടരാനൊരുങ്ങി വരുമാനേരത്തുമെന്നുള്ളിലായ്
സത്യത്തിന്നൊളിയായമര്‍ന്നു ഹൃദയേ കാണുന്നതാം ചിന്തയും
മത്തേകുന്നൊരഹന്തയായ് മിഴികളും മൂടുന്നതും കാണ്മു ഞാ-
നോര്‍ത്താലീ പ്രഥമാവലോകനമെനിക്കെന്നും പ്രഭാതോത്സവം

* ഒരു സമസ്യാപൂരണം

No comments:

Post a Comment