Monday, 10 November 2014

കാരണം

മാനത്തു നിന്നു മഴ വന്നിടുമെങ്കി,ലെന്തി-

ന്നായെന്നു ഞാനറിവതില്ല,തു പോലെ തന്നെ,

യാവന്നതായ ജലമൊക്കെയീമണ്ണിലെത്തീ-

ട്ടാറായിടുന്നതുമാഴിതിരഞ്ഞു പോകും

 

കാണുന്നതുണ്ടു പലതായ് ചില കാഴ്ചയെന്നാല്‍

കാണുന്നതില്ലയൊരു കാരണമിതെന്തിനെന്നായ്

കണ്ണാദിയായവ പല മാതിരി കാട്ടുമെന്നാല്‍

നമ്പാവതല്ലയതുനല്ലതുമാകയില്ല

 

കാണുന്നതെന്തതിനു കാരണമെന്തിതെന്നീ-

മാട്ടേറെയുണ്ടു ഹൃദി ചോദ്യമതൊക്കെയും ഞാന്‍

കാരുണ്യമെന്നു കരുതി കൃപ തേടിയെന്നും

പോകുന്നിതാ മമ സഖേ ഗുരുവിന്‍ സമീപേ

No comments:

Post a Comment