Wednesday, 26 November 2014

കാരുണ്യം

ഇത്രയും മുത്തുകള്‍ മാനത്തു തൂകിയി-
ട്ടാരേ കളിക്കുന്നതെന്റെയമ്മേ ?
മുത്തല്ലതൊക്കെയും താരകളാണെന്റെ
മുത്തേയറിയുക പൊന്നുമോനേ

കണ്ണു ചിമ്മിക്കളിച്ചീടുന്നതെന്തമ്മേ ?
മിന്നുന്ന കാരുണ്യമാണെന്നുണ്ണീ
കാണാതെയാകുവാന്‍ കാരണമെന്തമ്മേ ?
കാര്‍മേഘം മൂടുകയാലെന്നുണ്ണീ

കാര്‍മേഘം മൂടുവാന്‍ കാരണമെന്തമ്മേ ?
കാരുണ്യവര്‍ഷമേകീടാനുണ്ണീ
കാരുണ്യവര്‍ഷമേകീടുന്നതാരമ്മേ
കാണാപ്പൊരുളായ ദൈവമുണ്ണീ

No comments:

Post a Comment