Sunday, 2 November 2014

ശാലിനി

ലക്ഷണം: നാലേഴായ് മം ശാലിനീ തംതഗംഗം
---/-****-0/-****-0/--

* കാലം താനോ മര്‍ത്ത്യരൂപം ധരിച്ച-
ക്കാലത്തെന്നോ കാലി/മേയ്ക്കാനണഞ്ഞൂ
പാലാലിന്ദ്രന്‍ പൂജ ചെയ്തുള്ളതാമാ
ലീലാലോലം ബാല്യകാലം പവിത്രം

* ഒരു സമസ്യാപൂരണം

* കൂട്ടം തെറ്റിപ്പോയി ഞാനെങ്കിലും നിന്‍

പാട്ടിന്നായിട്ടെത്രനാള്‍ കാത്തിരുന്നൂ

കഷ്ടം കാട്ടില്‍ വിട്ടുവോ കൃഷ്ണ!യെങ്ങും

കേട്ടില്ലല്ലോ നിൻ പദത്തിൻ സ്വനം ഞാൻ.

* ഒരു സമസ്യാപൂരണം

സത്യം! ദ്യോവില്‍ മാറ്റമില്ലാതെ നീ വ-
ന്നെത്തുന്നല്ലോ നിന്‍ കൃപാവെട്ടമേകാന്‍
നിത്യം വാഴ്വില്‍ സദ് ഗുരൂരൂപമായി
ട്ടെത്തും സൂര്യാ ത്വത് പദേ മത് പ്രണാമം

മാനത്തെന്നും കാണുമാസൂര്യബിംബം

വെള്ളത്തില്‍ നാം കണ്ടിടാമെങ്കിലും കേള്‍

ബിംബിച്ചീടും രൂപമോ ഛായമാത്രം

മാനത്തുള്ളാദീപമാണത്രെ സത്യം

 

മാലിന്യത്തില്‍ കണ്ടിടാം ഛായ,യൊപ്പം

നല്ലോരാറില്‍ കാണ്മതും ഛായതന്നേ

മാറുന്നില്ലാ സൂര്യനെന്നാലുമെന്നും

മാറിക്കാണ്മൂ കാണ്മതാം കാഴ്ചമാത്രം

ചിത്തേ നിത്യം കാണുമാവെട്ടമെന്നും

സത്തായ് കാണാ,നുണ്മ താനെന്നു കാണാന്‍

മര്‍ത്ത്യന്നാകായെന്നു വന്നീടുകില്‍ നീ-

യെത്തീടേണം ദേശികാ! ചിത്തപത്മേ

സമ്പത്തല്ലാ വിദ്യയല്ലാ മനുഷ്യ-
ന്നന്മ്പൊന്നെത്രേ വേണ്ടതായുള്ളിലെന്നും
തുമ്പം മാറ്റും സാന്ത്വനസ്പര്‍ശമാകാന്‍
വമ്പിന്നാകാ സ്നേഹമേ വാഴ്ക നിത്യം

ചൊല്ലാം, ലോകേ കാമനപ്പൂശരത്താല്‍
തെല്ലല്ലല്ലോ മാനസം നീറ്റിടുന്നൂ
കൊല്ലൂര്‍ വാഴും ദേവി നിന്‍ ഭക്തരെന്നും
വെല്ലും ലോകം നീ കനിഞ്ഞീടുകെന്നില്‍

No comments:

Post a Comment